play-sharp-fill
ചിങ്ങവനത്ത് വൻ കഞ്ചാവ് വേട്ട: എട്ടു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ; കഞ്ചാവ് പിടിച്ചത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും

ചിങ്ങവനത്ത് വൻ കഞ്ചാവ് വേട്ട: എട്ടു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ; കഞ്ചാവ് പിടിച്ചത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും




ശ്രീകുമാർ

കോട്ടയം: ബൈക്കിൽ കടത്തുകയായിരുന്ന എട്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ ചിങ്ങവനം പൊലീസ് പിടികൂടി. ബൈക്കും കാറും കൂട്ടിയിടിച്ചതോടെ യുവാക്കൾ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ഇവരെ പിൻതുടർന്ന പൊലീസ് സംഘമാണ് രണ്ടു പേരെയും പിടികൂടിയത്. വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ചിങ്ങവനം പുത്തൻപള്ളിക്ക് സമീപമായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി. രക്ഷപെടാൻ ശ്രമിച്ച ഇവരെ പിൻതുടർന്ന നാട്ടുകാർ പള്ളിക്ക് സമീപത്ത് വച്ച് പിടികൂടി.ഇതിനിടെ പ്രതികൾ കഞ്ചാവടങ്ങിയ ബാഗ് പുത്തൻ പള്ളി സെമിത്തേരിക്ക് സമീപം ഉപേക്ഷിച്ചു. പിന്നാലെ എത്തിയ നാട്ടുകാർ ബാഗ് പൊലീസിനെ ഏൽപ്പിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ കഞ്ചാവാണെന്ന് കണ്ടെത്തിയത്.

തുടർന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകുന്നതിനിടെ പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group