
സ്വന്തം ലേഖകൻ
കോട്ടയം: 1.761 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.
ചേനപ്പാടി പൈക്കാട്ട് സച്ചു സത്യൻ (22), എരുമേലി പ്രപ്പോസ് കിഴക്കേപ്പറമ്പിൽ ഷിന്റോ ഷാജി (19) എന്നിവരെയാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്പെഷ്യൽ ടീം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സച്ചുവിന്‍റെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ പൊലീസ് മഫ്തി വേഷത്തിൽ ഇവരെ സമീപിക്കുകയും കഞ്ചാവ് എടുത്തു കൊണ്ട് വരുന്നതിനിടെ പിടികൂടുകയുമായിരുന്നു.
കുതറി ഓടാൻ ശ്രമിച്ച ഷിന്റോ ഷാജിയെ ബലമായി കീഴ്പ്പെടുത്തിയാണ് പിടികൂടിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ത്രാസ്, വലിക്കാൻ പ്രത്യേകമായി ഉപയോഗിച്ചിരുന്ന പൈപ്പ് എന്നിവ കണ്ടെടുത്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. എരുമേലി എസ്.ഐ അനീഷ് എം.എസ്, എസ്.ഐ ഷാബുമോൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാജ്, കൃപ, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, തോംസൺ, ശ്രീജിത്, അജയകുമാർ, അരുൺ, ഷമീർ സമദ്, അനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.









