video
play-sharp-fill

വാകത്താനത്ത് കഞ്ചാവ് ലഹരിയിൽ യുവാക്കൾ വീട് തല്ലിത്തകർത്തു: വീട് ആക്രമിച്ച മാഫിയ സംഘാംഗങ്ങൾ പൊലീസ് പിടിയിൽ

വാകത്താനത്ത് കഞ്ചാവ് ലഹരിയിൽ യുവാക്കൾ വീട് തല്ലിത്തകർത്തു: വീട് ആക്രമിച്ച മാഫിയ സംഘാംഗങ്ങൾ പൊലീസ് പിടിയിൽ

Spread the love

ക്രൈം ഡെസ്ക്

വാകത്താനം: കഞ്ചാവിന്റെ ലഹരിയിൽ മാഫിയ സംഘം വീട് ആക്രമിച്ച് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവിന്റെ ലഹരിയിൽ വാകത്താനം ചിറപ്പൂപറമ്പിൽ വീട്ടിൽ ഷാജിയുടെ വീട് അടിച്ച് തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത കേസിലാണ് രണ്ട് പ്രതികൾ അറസ്റ്റിലായത്. ഉമ്പിടി കുറ്റിയാനിക്കൽ വീട്ടിൽ ബിനു (24), വാകത്താനം പനന്താനം വീട്ടിൽ ഷിജോ(34) എന്നിവരെയാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.


കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവിന്റെ ലഹരിയിലായിരുന്ന പ്രതികൾ വഴിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായി ഷാജിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറുകയും വീട് അടിച്ച് തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ വീട് ഭാഗീകമായി തകർന്നിരുന്നു. വാകത്താനം എസ് ഐ യുടെ നേതൃത്വത്തിൽ കേസ് അന്വേഷിച്ച പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി. കോട്ടയം തിരുവാതുക്കലിൽ നേരത്തെ കഞ്ചാവ് മാഫിയ സംഘം സമാന രീതിയിൽ വീട് കയറി അക്രമം നടത്തുകയും യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.ഇതിന് സമാനമായ സംഭവം ആണ് ഇപ്പോൾ വാകത്താനത്തും നടന്നിരിക്കുന്നത്.
രണ്ടിടത്തും പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നു കണ്ടെത്തിയിരുന്നു. രണ്ടു സംഘങ്ങളുടെയും പേരിൽ മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം ആക്രമി സംഘമാണ് ജില്ലയിൽ ഇപ്പോൾ വ്യാപകമായി ഗുണ്ടാ ആക്രമണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group