play-sharp-fill
കഞ്ചാവ് കച്ചവടം; സിനിമാ ബന്ധം: തട്ടുകടയുടെ മറവിൽ നാട്ടുകാർക്ക് വേണ്ടപ്പെട്ടവനായി മാറി അമൽ; പാസ്‌പോർട്ടിൽ കുടുങ്ങിയ അമലിന്റെ ഇടപാടുകൾ ദുരൂഹം; സിനിമാ നടിമാരുണ്ടെന്നു വിശ്വസിപ്പിച്ച് പെൺവാണിഭവും ഉണ്ടെന്ന് സൂചന 

കഞ്ചാവ് കച്ചവടം; സിനിമാ ബന്ധം: തട്ടുകടയുടെ മറവിൽ നാട്ടുകാർക്ക് വേണ്ടപ്പെട്ടവനായി മാറി അമൽ; പാസ്‌പോർട്ടിൽ കുടുങ്ങിയ അമലിന്റെ ഇടപാടുകൾ ദുരൂഹം; സിനിമാ നടിമാരുണ്ടെന്നു വിശ്വസിപ്പിച്ച് പെൺവാണിഭവും ഉണ്ടെന്ന് സൂചന 

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഞ്ചാവ് കച്ചവടത്തിനിടെ, സിനിമാ ബന്ധവും നാട്ടിൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് നടന്നിരുന്ന അമൽ, വാകത്താനത്തെ തട്ടുകടയുടെ മറവിൽ നടത്തിയിരുന്നത് അവിഹിത ഇടപാടുകൾ എന്ന് പൊലീസ്. അമലിന്റെ തട്ടുകടയെപ്പറ്റി നേരത്തെ തന്നെ നാട്ടുകാരിൽ ചിലർക്ക് സംശയം ഉണ്ടായിരുന്നു. ഇവർ പൊലീസിൽ പരാതിയും നൽകിയിരുന്നു. അമലിന്റെ ഇടപാടുകളിൽ സംശയം തോന്നിയ പൊലീസുകാർ ഇയാളുടെ വീട്ടിലും കടയിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇവിടെ ഒരിടത്തു നിന്നും ഒന്നും കണ്ടെത്താൻ പൊലീസിനു സാധിച്ചതുമില്ല.


തനിക്ക് സിനിമാ ബന്ധങ്ങളുണ്ടെന്നാണ് ഇയാൾ നാട്ടുകാരോട് അകാശപ്പെട്ടിരുന്നത്. സിനിമയിലെ അണിയറ പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്നും, അടുത്തിടെ തന്നെ സിനിമയുടെ ഭാഗമാകുമെന്നുമായിരുന്നു പ്രചാരണം. ഇത് അനുസരിച്ച് യുവാക്കളിൽ പലരും ഇയാളുമായി അടുത്ത് കൂടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സിനിമയുടെ പേരിൽ യുവാക്കളെ ഒപ്പം കൂട്ടി കഞ്ചാവ് കച്ചവടം വിപുലപ്പെടുത്തുകയാണ് ഇയാൾ ല്ക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ ഫോണിലുള്ള നമ്പരുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളെ സ്ഥിരമായി വിളിച്ചിരുന്നത് ആരൊക്കെയാണ്, വാകത്താനത്ത് അമലിനുണ്ടായിരുന്ന ബന്ധങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും പൊലീസ് സംഘം തുടർ നടപടികൾ ആലോചിക്കുന്നത്.

ഇയാൾക്കു പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇയാളുടെ വീട്ടിലേയ്ക്കു പല ദിവസങ്ങളിലും ആഡംബര കാറുകളിൽ ആളുകൾ വന്നു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവർ ഇത്തരത്തിൽ വീടുകളിൽ എത്തിയിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇത് പെൺവാണിഭ സംഘങ്ങളുമായുള്ള പ്രതിയുടെ ബന്ധമാണ് വ്യക്തമാക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.