
സ്വന്തം ലേഖിക
കോഴിക്കോട്: ഏജൻ്റ് വഴി എത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയെ മൂന്ന് കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി.
കോഴിക്കോട് താലൂക്കില്‍ കസബ അംശം വെള്ളയില്‍ ദേശത്ത് പുതിയ കടവ് ബീച്ച് നാലുകൂടിപറമ്പ് സാദത്തിനെ (28) ആണ് പിടികൂടിയത്. ഒറീസയില്‍ സ്ഥിരതാമസക്കാരനായ ഏജന്റ് മുഖാന്തിരം കഞ്ചാവ് കോഴിക്കോട് എത്തിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിലുള്ള ചെറുകിട വില്‍പനക്കാരുടെ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. പ്രിവന്റീവ് ഓഫീസര്‍മാരായ ഷംസുദ്ദീന്‍. കെ, പ്രവീണ്‍ കുമാര്‍.കെ, വിജയന്‍.സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീന്‍ദയാല്‍. എസ്.ആര്‍, ജിത്തു, പി.പി, അര്‍ജുന്‍.കെ, ഫെബിന്‍ എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചത്.







