കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കിടെ യുവാവ് വീണ്ടും പിടിയിൽ: രണ്ടു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന്റെ മരണത്തിൽ വട്ടം കറങ്ങി എക്‌സൈസ് സംഘം; അന്വേഷണത്തിൽ പിടിവീഴുമെന്ന് ഭയന്ന് എക്‌സൈസ്

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കിടെ യുവാവ് വീണ്ടും പിടിയിൽ: രണ്ടു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന്റെ മരണത്തിൽ വട്ടം കറങ്ങി എക്‌സൈസ് സംഘം; അന്വേഷണത്തിൽ പിടിവീഴുമെന്ന് ഭയന്ന് എക്‌സൈസ്

ക്രൈം ഡെസ്‌ക് 
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. കസ്റ്റഡി മരണത്തിന്റെ പേരിൽ നേരത്തെ പൊലീസാണ് പ്രതിക്കൂട്ടിൽ നിന്നിരുന്നതെങ്കിൽ ഇപ്പോൽ കുടുക്കിലായിരിക്കുന്നത് എക്‌സൈസാണ്. രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയ യുവാവാണ് ഇപ്പോൾ എക്‌സൈസ് കസ്റ്റഡിയിൽ മരിച്ചത്.
തിരൂർ മംഗലം സ്വദേശി രഞ്ജിത്താണ് മരിച്ചത്. മരിച്ച ശേഷമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വൈകിട്ട് അഞ്ചോടെയാണ് അയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് കിലോ കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാൻ ജോൺസ് ആശുപത്രിയിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിച്ചു.
രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടർമാർപറഞ്ഞു. കസ്റ്റഡിയിൽ വച്ച് രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാൾ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ആശുപത്രിയിൽ എത്തുന്നതിന് ഏതാനും മിനിറ്റുകൾ മുൻപാണ് ഇയാൾ മരണപ്പെട്ടത് എന്നാണ് ഡോക്ടർമാരുടെ നിഗമനം. വിവരമറിഞ്ഞ് ഉന്നത പൊലീസ്- ഏക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തിരൂർ എക്സൈസ് ഓഫീസിൽ രഞ്ജിത്തിന്റെ പേരിൽ നേരത്തെ കേസുണ്ട്. കഴിഞ്ഞാഴ്ച ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു.