play-sharp-fill
കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയും ഉപയോഗവും: നാലു യുവാക്കൾ പിടിയിൽ

കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയും ഉപയോഗവും: നാലു യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിനഗറിലെ കോളനി കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപനയും ഉപയോഗവും നടത്തിയിരുന്ന നാലു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 100 ഗ്രാം കഞ്ചാവും വലിക്കാനുപകരിക്കുന്ന ഉപകരണവും പിടിച്ചെടുത്തു. ഗാന്ധിനഗർ മുടിയൂർക്കര ചെമ്മനംപടി തോണ്ടൂത്തറ നിധീഷ്(18), പട്ടത്താനം പറക്കുന്നേൽ ഷിജു (18), ആലപ്പുഴ കഞ്ഞിക്കുഴി മുഹമ്മ സുധി (19), മഴുവേരിൽ ശ്രീനാഥ് (18) എന്നിവരെയാണ് ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുടിയൂർക്കര പട്ടത്താനം കോളനിയിലെ വീട് കേന്ദ്രീകരിച്ചു ഇവർ കഞ്ചാവ് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ ആന്റീ ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ ഷിബുക്കുട്ടൻ, അജിത്, മനോജ്, ജീമോൻ ഐന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇവരാണെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.