play-sharp-fill
യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കി കഞ്ചാവ് മാഫിയ തലവൻ അമ്മയെയും സഹോദരിയെയും പീഡിപ്പിച്ചു: അമ്മയുടെ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചത് രണ്ടു വർഷത്തോളം; കഞ്ചാവ് കേസിൽ പൊലീസിന് തൊടാനാവാത്ത നവാസ് കുടുങ്ങിയത് പീഡനക്കേസിൽ

യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കി കഞ്ചാവ് മാഫിയ തലവൻ അമ്മയെയും സഹോദരിയെയും പീഡിപ്പിച്ചു: അമ്മയുടെ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചത് രണ്ടു വർഷത്തോളം; കഞ്ചാവ് കേസിൽ പൊലീസിന് തൊടാനാവാത്ത നവാസ് കുടുങ്ങിയത് പീഡനക്കേസിൽ

ക്രൈം ഡെസ്‌ക്

ഈരാറ്റുപേട്ട: കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നതിനിടെ യുവാവിനെ പൊലീസിന് ഒറ്റിക്കൊടുത്ത് കുടുക്കിയ കഞ്ചാവ് മാഫിയ തലവൻ യുവാവിന്റെ അമ്മയെയും സഹോദരിയെയും പീഡിപ്പിച്ചു. അമ്മയുടെ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മകളെ രണ്ടു വർഷത്തോളമാണ് നരാധമൻ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഈരാറ്റുപേട്ട വഞ്ചാക്കൽ വീട്ടിൽ നവാസിനെ(33)യാണ്  പാലാ ഡിവൈഎസ്പി കെ.ബിജുമോന്റ് നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 
ഈരാറ്റുപേട്ടയിലും പാലായിലും പരിസര പ്രദേശത്തും കഞ്ചാവിന്റെ മൊത്തവിതരണക്കാരനാണ് നവാസെന്ന് പൊലീസിനു നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ, പല തവണ പൊലീസ് നവാസിനെ കുടുക്കാൻ ശ്രമിച്ചിട്ടും ഇയാൾ പിടി തന്നിരുന്നില്ല. ഇതിനിടെയാണ് ഇയാളുടെ സംഘത്തിൽപ്പെട്ട 21 കാരനെ ഒന്നര കിലോ കഞ്ചാവുമായി പൊലീസ് പിടിടൂകുന്നത്. നവാസിന് കഞ്ചാവ് എത്തിക്കുന്നതിനിടെയായിരുന്നു യുവാവ് പിടിയിലായത്. എന്നാൽ, നവാസിനെ കേസുമായി കൃത്യമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പൊലീസിനു ലഭിച്ചതുമില്ല. 
ഇതിനിടെയാണ് നവാസ് പിടിയിലായ യുവാവിന്റെ കുടുംബവുമായി അടുത്തത്. യുവാവിന്റെ ജാമ്യം വൈകിയതോടെ ഇയാൾ കുടുംബവുമായി കൂടുതൽ അടുത്തു. ഇതിനിടെ യുവാവിന്റെ അമ്മയുമായി നവാസ് ബന്ധം സ്ഥാപിച്ചു. അമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച പ്രതി, ഇത് കാണിച്ചാണ് സഹോദരിയെയും പീഡിപ്പിച്ചത്. അമ്മയും മകളുമായുള്ള ബന്ധം ഇയാൾ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. 
ഇതിനിടെ മകൾക്ക് വിവാഹ ആലോചനകൾ ആരംഭിച്ചു. പെൺകുട്ടിയ്ക്ക് വന്നിരുന്ന വിവാഹ ആലോചനകളെല്ലാം നവാസ് ഈ വീഡിയോയും ചിത്രങ്ങളും കാണിച്ച് മുടക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം ഇയാളുടെ ഇടപെടലിനെ തുടർന്ന് നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. തുടർന്ന് അമ്മയും മകളും ചേർന്ന് പാലാ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയത്. തുടർന്ന് ഈ പരാതി വിശദമായ അന്വേഷണത്തിനായി ഈരാറ്റുപേട്ട എസ്.ഐ സുധീറിന് ഡിവൈഎസ്പി കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ രമ, സിപിഒമാരായ ഹരിഹരൻ, ഷെഫീഖ്, ജോമി, റോബി, സുരേഷ് ബാബു, ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
കഞ്ചാവ് വിൽപ്പനയിലൂടെ മാത്രം ഇയാൾ കോടികളാണ് സമ്പാദിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളാണ് ഇയാളുടെ പ്രധാന ഇരകൾ. വിദ്യാർത്ഥികളെയും യുവാക്കളെയും കഞ്ചാവ് നൽകിയാണ് ഇയാൾ സംഘത്തിലേയ്ക്ക് ആകർഷിക്കുന്നത്. കഞ്ചാവിന്റെ ലഹരിയിൽ എന്തും ചെയ്യാൻ തയ്യാറാകുന്ന കുട്ടികളെയാണ് ഇയാൾ ഗ്യാങ്ങിലേയ്ക്ക് ചേർക്കുന്നത്. കമ്പത്തു നിന്നും സേലത്തു നിന്നും കഞ്ചാവ് എത്തിക്കാൻ ഇയാൾ കൃത്യമായി ഉപയോഗിക്കുന്നത് ഈ യുവാക്കളെ തന്നെയാണ്. കേസിൽ കുടുങ്ങുന്നവർക്ക് വേണ്ടി കാശും വാരിയെറിയും. ഇത് തന്നെയാണ് യുവാക്കളെ ഇയാൾക്കൊപ്പം കൂട്ടുന്നതും.