play-sharp-fill
സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇനി കയറിയിറങ്ങണ്ട ; ഗഹാൻ രജിസ്‌ട്രേഷൻ ഇനി ഓൺലൈനിലേക്ക്‌

സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇനി കയറിയിറങ്ങണ്ട ; ഗഹാൻ രജിസ്‌ട്രേഷൻ ഇനി ഓൺലൈനിലേക്ക്‌

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നവർ ഗഹാൻ രജിസ്‌േട്രഷനായി ഇനി സബ് രജിസ്ട്രാറോഫീസു വഴി കയറി ഇറങ്ങേണ്ടതില്ല. ഗഹാൻ (പണയവായ്പ രജിസ്‌േട്രഷൻ) പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്. വസ്തു പണയപ്പെടുത്തി സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർ ഗഹാൻ രജിസ്റ്റർ ചെയ്യുന്നതിന് സബ് രജിസ്ട്രാറോഫിസിലെത്തി രജിസ്റ്റർ ചെയ്യുന്നതാണ് നിലവിലെ രീതി. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ പുനലൂർ സബ് രജിസ്ട്രാറോഫീസിൽ ഓൺലൈൻ മുഖേനെ രജിസ്‌േട്രഷൻ വിജയകരമാക്കി നടപ്പാക്കി. ഇതോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങി.

ഇതോടെ ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നവർക്ക് ബാങ്കിലിരുന്നുതന്നെ ഗഹാൻ രജിസ്‌േട്രഷൻ നടപടികൾ പൂർത്തിയാക്കാനാകും. ഇതിനായി ബാങ്കുകളിൽ പണയമായി നൽകുന്ന വസ്തുവിെന്റ വിവരം ബാങ്ക് സെക്രട്ടറി/ മാനേജർ/പ്രസിഡൻറ് തുടങ്ങി ബന്ധപ്പെട്ടവർ സബ് രജിസ്ട്രാറോഫിസിലേക്ക് ഓൺലൈൻ വഴി അയച്ചാൽ രജിസ്‌േട്രഷൻ പൂർത്തിയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്തു പണയപ്പെടുത്തി സഹകരണബാങ്കിൽനിന്ന് വായ്പയെടുക്കുന്നവർ മുൻകാലങ്ങളിൽ ആധാരം എഴുത്തുകാരെ സമീപിച്ച് പണയാധാരം എഴുതി രജിസ്റ്റർ ചെയ്താണ് വായ്പയെടുത്തിരുന്നത്. പിന്നീടത് ഗഹാൻ രജിസ്‌േട്രഷനിലായതോടെ ആധാരം എഴുത്തുകാരെ ഒഴിവാക്കി ബാങ്കിൽനിന്നുതന്നെ ഗഹാൻ തയാറാക്കി വായ്പയെടുക്കുന്നവർക്ക് നൽകി സബ് രജിസ്ട്രാറോഫിസിൽ എത്തിച്ച് ഫയൽ ചെയ്യുകയായിരുന്നു. ഒരുകോപ്പി സബ് രജിസ്ട്രാറോഫിസിലും ഗഹാൻ ബാങ്കിലേക്കും നൽകിയിരുന്നു. എന്നാൽ, ഗഹാൻ രജിസ്‌േട്രഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലാകുന്നതോടെ സബ് രജിസ്ട്രാറോഫിസുകളിൽ ഗഹാൻ രജിസ്‌േട്രഷെന്റ രജിസ്റ്ററും ഇല്ലാതാകും. ഇതോടെ രജിസ്‌േട്രഷൻ വകുപ്പിലെ പേപ്പർ രഹിത വിപ്ലവത്തിന് ആദ്യ ചുവടുവെപ്പായി.

എന്നാൽ, ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത ഗഹാെന്റ പകർപ്പ് നൽകുന്നതിന് നിലവിൽ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിലവിൽ സംവിധാനമില്ല. ഗഹാൻ രജിസ്റ്റർ ചെയ്ത ബാങ്കിനുമാത്രമേ ഗഹാൻ ഒഴുവുകുറി എന്നിവയുടെ പകർപ്പ് നൽകാനാകൂ. ഓൺലൈൻ ഗഹാൻ രജിസ്‌േട്രഷൻ വഴി രജിസ്‌േട്രഷൻ വകുപ്പിന് യാതൊരു വരുമാനവുമില്ലാതാവുകയും ചെയ്തു

Tags :