Spread the love

ആലപ്പുഴ: പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ.

video
play-sharp-fill

പാർട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയില്ല.
പാർട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരൻ പറഞ്ഞു. മകനോടും ഭാര്യയോടും അല്ലാതെ മറ്റാരോടും സ്ഥാനാർത്ഥിയെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു.

ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാല്‍ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ആശ്വാസമായി. 70 ശതമാനം പണവും അവർ പിരിച്ചു. കോണ്‍ഗ്രസ് വലിയ സഹായം ചെയ്തു എന്നും ജി സുധാകരൻ പറഞ്ഞു.

ക്രിമിനല്‍ ടെൻഡൻസിയുള്ളവർ പാർട്ടിക്കുള്ളില്‍ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും ക്രിമിനലുകള്‍ കടന്നുകൂടിയത്. പേരുകളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടക്കുന്നത്. 70 വർഷം പ്രവർത്തിച്ചയാളെ ഒരു കള്ളുകുടിയൻ തന്തയ്ക്ക് വിളിക്കുന്നു. താനോ ചെന്നിത്തലയോ പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ല. എവിടെയാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് പാർട്ടി മാറുന്നത് അവിടെ കമ്മ്യൂണിസം ഇല്ലാതാകും.

വലിയൊരു പ്രതിസന്ധിയാണ് കമ്മ്യൂണിസം ഇപ്പോള്‍ നേരിടുന്നത്. കോണ്‍ഗ്രസ് പ്രതിസന്ധിയുണ്ട്, അത് ശ്രദ്ധിച്ചാല്‍ കൊള്ളാം. പക്ഷേ കോണ്‍ഗ്രസിന് ഭാവിയുണ്ട്.