Thursday, April 23, 2026

മധുരപ്രിയർക്കായി ഒരു കിടിലൻ ഫ്രൂട്ട് കസ്റ്റാർഡ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ഇതാ

Spread the love

കോട്ടയം: മധുരപ്രിയർക്കായി ഒരു കിടിലൻ ഫ്രൂട്ട് കസ്റ്റാർഡ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

ക്രീം മില്‍ക്ക്- 1/2 ലിറ്റർ
കസ്റ്റാർഡ് പൗഡർ- 2 ടേബിള്‍സ്പൂണ്‍
തണുത്ത പാല്‍- 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര- 1/4 കപ്പ്
ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂണ്‍
മുന്തിരി- 10
നേന്ത്രപ്പഴം- 1
മാതളനാരങ്ങ- 1/4 കപ്പ്
മാമ്ബഴം- 1
ആപ്പിള്‍- 1/2
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ടേബിള്‍സ്പൂണ്‍ തണുത്ത പാലിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ കസ്റ്റർഡ് പൊടി ചേർത്തിളക്കി യോജിപ്പിക്കാം. അല്‍പം പാല്‍ തിളപ്പിച്ച്‌ അതിലേയ്ക്ക് പഞ്ചസാരയും, ഏലയ്ക്കപൊടിച്ചതും ചേർക്കാം. ഇത് കസ്റ്റാർഡ് മിശ്രിതത്തിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.

ഇനി ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പഴങ്ങളെല്ലാം നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. തണുത്ത കസ്റ്റാർഡിലേയ്ക്ക് ഭംഗിയായി ഈ പഴങ്ങള്‍ നിരത്തി വയ്ക്കാം. ചിയ വിത്ത് വെള്ളത്തില്‍ കുതിർത്തെടുത്തും ഇതില്‍ ചേർക്കാവുന്നതാണ്. ഒരിക്കല്‍ കൂടി ഫ്രിഡ്ജില്‍ വച്ച്‌ ഒരു മണിക്കൂറിനു ശേഷം തണുപ്പോടെ കഴിച്ചു നോക്കൂ.