video
play-sharp-fill
ഫോർമാലിനും രാസവസ്തുക്കളും ചേർക്കാത്ത പിടയ്ക്കുന്ന മത്സ്യം ഇവിടുണ്ട്

ഫോർമാലിനും രാസവസ്തുക്കളും ചേർക്കാത്ത പിടയ്ക്കുന്ന മത്സ്യം ഇവിടുണ്ട്

സ്വന്തം ലേഖകൻ

അയർക്കുന്നം: ദിനംപ്രതി മത്സ്യത്തിൽ രാസവസ്തുക്കൾ കലർത്തുന്ന വാർത്തകൾ പുറത്തുവരുന്ന ഈ സമയത്ത് ഫോർമാലിൻ ചേർക്കാത്ത മത്സ്യം വേണമെന്ന ഒരുകൂട്ടം നാട്ടുകാരുടെ ആഗ്രഹം ചെന്നെത്തിയത് സമീപപ്രദേശമായ  പള്ളിക്കത്തോട് തെങ്ങുമ്പള്ളിയിൽ.ഇവിടെ അദ്ധ്യാപകരായ ജോസഫ് തെക്കേക്കുറ്റ്,ജാൻസി  ദമ്പതികളുടെ വീടിന്റെ പിന്നിൽ കുളത്തിൽ വളർത്തിയ  മത്സ്യം അന്വേഷിച്ച് ആറുമാനൂരിൽ നിന്നും വന്ന നാട്ടുകാർ ആണ് മത്സ്യം വലവീശിപ്പിടിച്ചത്.

ഫോർമാലിൻ ചേർക്കാത്ത മത്സ്യം  വേണമെന്ന ആഗ്രഹത്താലാണ് പൊതുപ്രവർത്തകൻ കൂടിയായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയി കൊറ്റത്തിൽ,റോജി വേലന്തറ,പാപ്പച്ചൻ പനന്തോമ്പുറം, അപ്പച്ചൻ പാലേറ്റിൽ,രാജു കോഴിമറ്റം ഉൾപ്പടെയുള്ള മത്സ്യ സ്നേഹികളുടെ  അന്വേഷണമാണ് 60 കിലയോളം പിടയ്ക്കുന്ന  മത്സ്യത്തിൽ അവസാനിച്ചത്.ഇവരുടെ സുഹൃത്തുക്കളും പ്രശസ്തരായ മത്സ്യബന്ധകരുമായ  ജെറി കണീച്ചിറയിൽ,ബെന്നി ഇല്ലത്തുപറമ്പിൽ എന്നിവർ ചേർന്നാണ് 2 ആൾപ്പൊക്കം വെള്ളമുള്ള കുളത്തിൽ ഇറങ്ങി വല വിരിച്ച് ഒരുഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് നീന്തി ഇവയെ വലയിലാക്കിയത്.

ആനിക്കാട് സ്കൂളിൽ നിന്നും വിരമിച്ച തെക്കേക്കുറ്റ് ജോസഫ് ,ഇദ്ദേഹത്തിന്റെ ഭാര്യ  അരുവിക്കഴി സ്കൂളിലെ നിലവിലെ അദ്ധ്യാപിക ജാൻസി എന്നിവരാണ് തിലോപ്പിയ, നട്ടർ ഇനത്തിലുള്ള മീനുകളെ വളർത്തുന്നത്.

പിടിച്ചെടുത്ത മീനു വിലയും നല്കി സുഹ്രത്തുക്കൾക്കും പങ്കിട്ടു നല്കിയാണ് ഇവർ പിരിഞ്ഞത്.