ശബ്ദ ഹിയറിംഗ് എയ്‌ഡ്‌ സെൻ്ററിന്റെയും നെടുംകുന്നം ഗ്രാമപഞ്ചായത്ത് 6, 7 വാർഡുകളുടെയും ആഭിമുഖ്യത്തിൽ ദേവഗിരി അങ്കണവാടിയിൽ നവംബർ 25 ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ്; താൽപ്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക

Spread the love

കോട്ടയം: കറുകച്ചാൽ ശബ്ദ ഹിയറിംഗ് എയ്‌ഡ്‌ സെൻ്ററിന്റെയും നെടുംകുന്നം ഗ്രാമപഞ്ചായത്ത് 6, 7 വാർഡുകളുടെയും ആഭിമുഖ്യത്തിൽ നെടുംകുന്നം ദേവഗിരി അങ്കണവാടിയിൽ വെച്ച് നവംബർ 25 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 2 മണിവരെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തു.

video
play-sharp-fill

നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന സി ജെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്തംഗം മേഴ്‌സി റെൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് അംഗം വി എം ഗോപകുമാർ സ്വാഗതം ആശംസിക്കും.

ഷിനുമോൾ ജോസഫ് (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ) മാത്യു വർഗീസ് മഠത്തിനാൽ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), രാജേഷ് കൈടാച്ചിറ (പ്രസിഡന്റ്, കാർഡ് ബാങ്ക്, കറുകച്ചാൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, വാഴൂർ) സോബിച്ചൻ എബ്രഹാം (പ്രസിഡൻ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി, ദേവഗിരി) എന്നിവർ ആശംസകൾ അർപ്പിക്കും.
രജിസ്റ്റർ ചെയ്യാനായി ബന്ധപ്പെടുക: 9544995558

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group