
തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
തൃശൂർ: തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംഗ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്.
പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0