Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം : താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളിക്ക് സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മാണിക്കുന്നം സ്വദേശിയുടെ മൃതദേഹം  കണ്ടെത്തി .

മാണിക്കുന്നം സ്വദേശിയായ ശ്രീരാജിന്റെ മൃതദേഹമാണ്  കണ്ടെത്തിയത് . ഇന്നലെ  വൈകിട്ട് അഞ്ച് മണിയോടെയാണ് കുളിക്കാനിറങ്ങിയ ശ്രീരാജിനെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ അറിയിച്ചതിനേ തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി തിരച്ചിൽ  നടത്തിയെങ്കിലും ഇന്നലെ മൃതദേഹം  കണ്ടെത്തിയിരുന്നില്ല.

പ്രദേശത്ത് വെളിച്ചക്കുറവ് ഉള്ളതിനാൽ തെരച്ചിൽ ഇന്നലെ  നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന്  ഫയർ ഫോഴ്സ് ഇന്ന്  രാവിലെ വീണ്ടും നടത്തിയ  തിരച്ചിലാണ് മൃതദേഹം  കണ്ടെത്തിയത്.