ഏ​ലം ക​ർ​ഷ​ക​രി​ൽ നി​ന്നും നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വ്; രണ്ട് ഉ​ദ്യോ​ഗ​സ്ഥർക്ക് സ​സ്പെ​ൻ​ഷൻ

ഏ​ലം ക​ർ​ഷ​ക​രി​ൽ നി​ന്നും നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വ്; രണ്ട് ഉ​ദ്യോ​ഗ​സ്ഥർക്ക് സ​സ്പെ​ൻ​ഷൻ

സ്വന്തം ലേഖകൻ

ഇ​ടു​ക്കി: ഏ​ലം ക​ർ​ഷ​ക​രി​ൽ നി​ന്നും നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.​

കു​മി​ളി പു​ളി​യ​ൻ​മ​ല സെ​ക്ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ചെ​റി​യാ​ൻ.​വി. ചെ​റി​യാ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ. ​രാ​ജു എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ലം ക​ർ​ഷ​ക​രി​ൽ നി​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത​മാ​യി പി​രി​വ് ന​ട​ത്തു​ന്ന​തി​ൻറെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വ​നം വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ആ​ൻ​ഡ് ഹെ​ഡ് ഫോ​റ​സ്റ്റ് ഫോ​ഴ്സ് പി. ​കെ. കേ​ശ​വ​ൻ ഐ​എ​ഫ്എ​സി​നെ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​രു​ന്നു.

സം​ഭ​വ​ത്തെ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും തെ​റ്റ് ചെ​യ്‌​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇതിന്റെ പിന്നാലെയാണ് സർക്കാരിന്റെ വേ​ഗത്തിലുള്ള നടപടി.