
തേർഡ് ഐ സ്പോട്സ്
പാരീസ്: ലോകകപ്പ് സെമിഫൈനലിൽ കൊളംബിയയുടെ പ്രതിരോധ നിരതാരം സുനിഗയുടെ ചവിട്ടേറ്റു വീണതിനു സമാനമായ ക്രൂരമായ ഫൗളേറ്റു പിടഞ്ഞ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഗ്രൗണ്ടിൽ വീണുകിടന്ന വേദനകൊണ്ടു പുളഞ്ഞ നെയ്മർ ഫുട്ബോൾ പ്രേമികളുടെയെല്ലാം കണ്ണീരായി. ഒരിടവേളയ്ക്കു ശേഷം ഫ്രഞ്ച് ലീഗിൽ പി.എസ്.ജി തോൽക്കുക കൂടി ചെയ്തതോടെ ടീം ആടിയുലഞ്ഞു.
ഫ്രഞ്ച് ലീഗ് വണ്ണില്‍ ഒളിമ്ബിക് ല്യോണിനെതിരെ പി.എസ്.ജി 1-0ത്തിന് തോറ്റ കളി ആരാധകര്‍ക്ക് നോവാവുന്നത് നെയ്മറിെന്റ പരിക്കിെന്റ പേരിലാണ്. കളിയുടെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റില്‍ ല്യോണ്‍ മധ്യനിര താരം തിയാഗോ മെന്ഡസിെന്റ മാരക ടാക്ലിങ്ങിലാണ് നെയ്മര്‍ വീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തുമായുള്ള കുതിപ്പിനിടെ, മെന്ഡസി നിരങ്ങിനീങ്ങി ഫൗള്‍ ചെയ്തപ്പോള്‍, ‘ചവണ’ക്കിടയില് കുരുങ്ങിയ പോലെയായി നെയ്മര്‍. കണങ്കാലിന് മുകള്ഭാഗമായിരുന്നു കടുത്ത ടാക്ലിങ്ങില്പെട്ടത്. വേദനകൊണ്ട് പുളഞ്ഞ നെയ്മര്‍ കണ്ണീരോടെ സ്ട്രെക്ചറിലേറിയാണ് കളം വിട്ടത്. പരിക്കിെന്റ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ പരിക്ക് ഗൗരവമുള്ളതാണോ എന്നറിയൂവെന്ന് പി.എസ്.ജി കോച്ച് തോമസ് ടുെചല് അറിയിച്ചു. ‘വാര്’ പരിശോധനയില്‍ ഫൗള്‍ ഗുരുതരമെന്ന് മനസ്സിലാക്കിയ റഫറി തിയാഗോ മെന്‍ഡസിനെ ചുവപ്പുകാര്‍ഡ് നല്കി പുറത്താക്കി. ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയെ നേരിടാനിരിക്കെ സ്റ്റാര്സ്ട്രൈക്കര്ക്ക് പരിക്കേറ്റത് പി.എസ്.ജിക്ക് ആശങ്കയായി.
മത്സരത്തില്‍ ഒരു ഗോളിനാണ് പി.എസ്.ജി തോറ്റത്. കളിയുടെ 35ാം മിനിറ്റില്‍ ടിനോ കഡ്വെറിെന്റ ഗോളിലായിരുന്നു ല്യോണിെന്റ അട്ടിമറി ജയം. തോല്‍വിയോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള പി.എസ്.ജിയുടെ അവസരം നഷ്ടമായി. ലില്ലെ, ല്യോണ്‍ (29 പോയന്റ്) എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതാണ് (28) പി.എസ്.ജി.







