Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നു ഈരാറ്റുപേട്ടയിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ.
സി.പി.എം പ്രവർത്തകനായ നൂറുസലാമിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിൽ. തെക്കേകര തൈപറമ്പ് കോളനിയിലെ താമസക്കാരായ അക്കു എന്ന ഷഹനാസ് (23), തൈപറമ്ബിൽ മുനീർ (24), പറമ്പുകാട്ടിൽ അൽത്താഫ് (22) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച അരുവിത്തുറ കോളജ് പരിസരത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു എന്ന് നൂർസലാം പോലീസിന് മൊഴി നൽകിയിരുന്നു. തിരഞ്ഞെടുപ്പു കലാശക്കൊട്ടിൽ സി.പി.എം പ്രവർത്തകനായ നൂർസലാമും പ്രതികളിലൊരാളുമായി ചെറിയ വാക്കുതർക്കം നടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനെ തുടർന്നാണ് അക്രമം നടന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.