പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സ്വകാര്യ ലോഡ്ജിലെത്തിച്ചു; ഉറക്കഗുളിക നല്കി ലൈംഗികാതിക്രമത്തിന് ഇരയാക്കി; മലപ്പുറത്ത് ഫുട്ബോൾ കോച്ച് അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. കുട്ടിക്ക് ഉറക്ക ഗുളിക നൽകി കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ലോഡ്ജിൽ എത്തിച്ചായിരുന്നു ഇയാൾ പീഡനത്തിനിരയാക്കിയത്. ഈ മാസം ഇരുപത്തിരണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
എറണാകുളത്ത് ഫുട്‍ബോൾ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി മുഹമ്മദ് ബഷീർ കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടിൽ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീർ മുറിയിൽ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈൽ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിവരമറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാപിതാക്കളുടെ പരാതിയിൽ ബഷീറിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഫുട്‍ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.