play-sharp-fill
സ്‌കൂളിൽ കുട്ടികൾക്ക് കഞ്ഞിയും പയറും; ജയിലിൽ കൊടും ക്രിമിനലുകൾക്ക് മട്ടൺ കൂട്ടി സുഭിക്ഷ ഭക്ഷണം; സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് അഞ്ചു രൂപ ചിലവാക്കുമ്പോൾ  കള്ളന്മാർക്കും കൊള്ളക്കാർക്കും നൂറു രൂപയ്ക്കു മുകളിൽ ഭക്ഷണത്തിന് ചിലവ്; ഞെട്ടിയ്ക്കുന്ന റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിന് 

സ്‌കൂളിൽ കുട്ടികൾക്ക് കഞ്ഞിയും പയറും; ജയിലിൽ കൊടും ക്രിമിനലുകൾക്ക് മട്ടൺ കൂട്ടി സുഭിക്ഷ ഭക്ഷണം; സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് അഞ്ചു രൂപ ചിലവാക്കുമ്പോൾ കള്ളന്മാർക്കും കൊള്ളക്കാർക്കും നൂറു രൂപയ്ക്കു മുകളിൽ ഭക്ഷണത്തിന് ചിലവ്; ഞെട്ടിയ്ക്കുന്ന റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിന് 

എ.കെ ശ്രീകുമാർ

 കോട്ടയം: കൊല്ലും കൊലയും കൊള്ളിവെയ്പ്പും നടത്തിയ കൊടും ക്രിമിനലുകൾ ജയിലിൽ മട്ടൺ കറി കൂട്ടി  സുഭിക്ഷ ഭക്ഷണം തിന്നു  കൊഴുക്കുമ്പോൾ, വളർന്നു വരുന്ന ഭാവി തലമുറയ്ക്കു സ്‌കൂളിൽ നൽകുന്നത് കഞ്ഞിയും പയറും..! കൃത്യ സമയത്ത് ലാവിഷ് ഫുഡടിച്ച് സർക്കാർ ചിലവിൽ ക്രിമിനലുകൾ വളരുമ്പോൾ, സ്‌കൂളുകളിൽ പോഷകാഹാരമില്ലാതെ  തളർന്നുറങ്ങുകയാണ് നാളത്തെ പൗരന്മാരായ കുട്ടികൾ. സ്‌കൂളുകളിൽ കുട്ടികൾക്കായി 5.73 പൈസ് ദിവസവും ഭക്ഷണത്തിനായി ചിലവാക്കുമ്പോൾ, ജയിലുകളിൽ ക്രിമിനലുകൾ ഉണ്ടുറങ്ങിക്കഴിയുന്നത് പ്രതിദിനം 100.73 രൂപയുടെ ഭക്ഷണം കഴിച്ചാണ്.

സംസ്ഥാനത്തെ ജയിലുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും തേർഡ് ഐ ന്യൂസ് ലൈവ് ശേഖരിച്ച വിവരാവകാശ നിയമപ്രകാരമുള്ള വിവരത്തിലാണ് ഈ വിവേചനം വ്യക്തമാകുന്നത്. നവംബർ മാസത്തിലെ കണക്കുപ്രകാരം സംസ്ഥാനത്തെ ജയിലുകളിൽ 7237 തടവുകാരുണ്ട്. ഇവരുടെ ഭക്ഷണചിലവിനായി 2,18,70134  (2.18 കോടി രൂപ) രൂപയാണ് ചിലവാക്കിയിരിക്കുന്നത്. ഈ കണക്കിനെ 30 ദിവസം കൊണ്ടു ഹരിക്കുമ്പോഴാണ് നൂറു രൂപ ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് 26,27,390 കുട്ടികളാണ് നവംബറിലെ കണക്കു പ്രകാരം സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ ഉച്ചഭക്ഷണം കഴിക്കുന്നത്. ഈ കുട്ടികളുടെ ഭക്ഷണ ചിലവിനായി 37,6480512 (37.64 കോടി രൂപ) രൂപയാണ് ചിലവാക്കിയിരിക്കുന്നത്.

7237 തടവുകാർക്കായി 2.18 കോടി രൂപ ചിലവഴിക്കുമ്പോൾ, ഭാവി വാഗ്ദാനങ്ങളായ 26.27 ലക്ഷം കുട്ടികൾക്കായി 37.64 കോടി രൂപ മാത്രമാണ് ചിലവഴിക്കുന്നത്. ഒരു കുട്ടിയ്ക്കു 5.73 രൂപ മാത്രം ഭക്ഷണത്തിനു നൽകുമ്പോൾ, തടവുകാരനായി മാറ്റി വച്ചത് 100.73 രൂപയാണ്..! അഞ്ചു രൂപയ്ക്കു ‘കാൽകിലോ’  പച്ചക്കപ്പ പോലും കിട്ടാത്ത കേരളത്തിലാണ് കുട്ടികളുടെ സുഖകരമായ ഭാവിയ്ക്കു വേണ്ടി സർക്കാർ അഞ്ചു രൂപ മാറ്റി വച്ചിരിക്കുന്നത്.

ജയിലുകളിൽ തടവുകാർക്ക് ചപ്പാത്തിയും, ചോറും, മീൻകറിയും, മീൻവറുത്തതും അവിയലും കപ്പപ്പുഴുക്കും ആഴ്ചയിൽ ഒരു ദിവസം മട്ടൻകറിയും നൽകുന്നുണ്ട്. എന്നാൽ, കുട്ടികൾക്ക് ചോറും, പയറും, പരിപ്പും മാത്രമാണ് നൽകുന്നത്. അംഗൻവാടികളിൽ മാത്രമാണ് പോഷകാഹാരം വിതരണം ചെയ്യുന്നത്. ചോറും പരിപ്പുകറിയും സാമ്പാറും എല്ലാ ദിവസവും സ്‌കൂളുകളിൽ വിതരണം ചെയ്യുമ്പോൾ ആഴ്ചയിൽ ഒരു ദിവസം മുട്ടയും 150 മില്ലി പാലുമാണ് നൽകുന്നത്.

പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടി കൊലപ്പെടുത്തിയ ഇതര സംസ്ഥാനക്കാരനും, സൗമ്യയെ ക്രൂരമായി കൊന്ന ഗോവിന്ദച്ചാമിയും, പെരുമ്പാവൂരിലെ ജിഷാ വധക്കേസിലെ അമീറുൾ ഇസ്ലാമും, ടിപിയെ വെട്ടിക്കൊന്ന കൊടും ക്രിമിനലുകളും ജയിലിൽ പണിയൊന്നും ചെയ്യാതെ മട്ടൺ കഴിച്ചു സുഖമായി കഴിയുകയാണ്. ഒറ്റകൈയ്യും, ഒട്ടിയ കവിളും, മെല്ലിച്ച ശരീരവുമായി ജയിലിൽ കയറിയ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് സിനിമാ നടന്മാരെ വെല്ലുന്ന സൗന്ദര്യവുമായാണ്. ഈ സാഹചര്യത്തിലാണ് ജയിലിലെ ഭക്ഷണം ചർച്ചയായത്. ഇതോടെയാണ് സ്‌കൂൾ കുട്ടികൾക്കും ജയിലിലെ തടവുകാർക്കുമുള്ള ഭക്ഷണത്തിന്റെ കണക്ക് വീണ്ടും ചർച്ചാ വിഷയമായി മാറിയത്.