പ്രളയം വന്ന് തകർന്നടിഞ്ഞിട്ടും പഠിക്കാതെ കേരള സർക്കാർ ; സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം പെരുകുന്നു. ഈ വർഷം അനുമതി നൽകിയത് 223 ക്വാറികൾക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്രളയം വരുത്തിവെച്ച നാശത്തിൽ നിന്നും കരകയറാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒട്ടേറെപേർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമാണ്. പ്രളയം തന്ന ആഘാതത്തിൽ നിന്ന് പഠിക്കാതെയുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാനത്ത ഈ വർഷം അനുമതി നൽകിയത് 223 ക്വാറികൾക്കാണ്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് 47 എണ്ണം. പാലക്കാട്- 35, മലപ്പുറം – 32, പത്തനംതിട്ട – 16, തിരുവനന്തപുരം – 15, കൊല്ലം – 12, കോട്ടയം – 9, ഇടുക്കി – 2, തൃശൂർ – 6, കോഴിക്കോട് – 23, കണ്ണൂർ – 23, വയനാട് – 1, കാസർകോട് – 2 എന്നിങ്ങനെ പോകുന്നു കണക്കുകൾ. എന്നാൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനു മുൻപു നൽകിയ അനുമതികൾ പുതുക്കില്ലെന്നും മന്ത്രി ഇ.പി.ജയരാജൻ നിയമസഭയെ അറിയിച്ചു.
ഇതിനുപുറമെ സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി 1438.73 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. 27 പാക്കേജുകളിലായാണു 45 മീറ്റർ വികസനം. 20 റോഡുകൾ, ഏഴ് പാലങ്ങൾ എന്നിവയടങ്ങിയതാണു പാക്കേജ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
66405 കോടി ചെലവു പ്രതീക്ഷിക്കുന്ന തിരുവനന്തപുരം- കാസർകോട് വേഗ റെയിൽപാതയ്ക്കായി 3030.62 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 6395 വീടുകൾ ഒഴിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു