Friday, April 24, 2026

പ്രളയത്തിൽ വീട് തകർന്നവർക്ക് സർക്കാർ പണം നല്കി വാങ്ങുന്ന സ്ഥലത്തിന്റെ വിൽപന അവകാശത്തിൽ വ്യത്യസ്ത നിലപാടുകളുമായി കോട്ടയം ഇടുക്കി ജില്ലാ കളക്ടർമാർ; വെട്ടിലായത് ആധാരമെഴുത്തുകാർ

Spread the love

കോട്ടയം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി 10 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിലെ കൊക്കയാർ മേഖലയിലുമാണ് ഉരുൾപൊട്ടലുണ്ടായി വീടും സ്ഥലവും വ്യാപകമായി നഷ്ടപ്പെട്ടത്.

video
play-sharp-fill

കോട്ടയം ജില്ലയിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇത്തരത്തിൽ 6 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് കോട്ടയം ജില്ലയുടെ ഏതെങ്കിലും ഭാ​ഗത്ത് സ്ഥലം വാങ്ങിച്ചാൽ ആ സ്ഥലം വില്പന നടത്താൻ പാടില്ലായെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ ഇടുക്കി ജില്ലയിൽ ഇത്തരത്തിലൊരു നിർദ്ദേശമില്ല.

ഇതിനേ തുടർന്ന് ഇത്തരത്തിൽ കോട്ടയത്ത് നിർദ്ദേങ്ങൾ ഉണ്ടെന്നും, ഇടുക്കിയിലില്ലെന്നും ആരോപിച്ച് വസ്തു നഷ്ടപ്പെട്ട സ്ഥലമുടമകൾ ആധാരമെഴുത്താഫിസിലും, സബ് രജിസ്ട്രാർ ഓഫിസുകളിലും വ്യാപകമായി പ്രശ്നമുണ്ടാക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ട്ർമാരുടെ ഉത്തരവിൽ വ്യക്തത ഇല്ലാത്തതിനാൽ ആധാരമെഴുത്തുകാരും കോട്ടയം ജില്ലയിൽ വസ്തു വാങ്ങുന്നവരുമാണ് വെട്ടിലായിരിക്കുന്നത്.