
ദുബായ്: യുദ്ധ സാഹചര്യം ഉടലെടുത്തതോടെ ഗള്‍ഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും നിർത്തിവച്ച വിമാന സർവീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിച്ചു.
ഇന്ന് ദുബായില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, ബംഗളൂരു, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങള്‍ക്കിടയില്‍ എമിറേറ്റ്സ് സർവീസുകള്‍ നടത്തും. കൂടാതെ ഇന്ന് ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സർവീസുകള്‍ ഇൻഡിഗോ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കറ്റ് സർവീസുകള്‍ പുനരാരംഭിക്കുകയാണ്.
എന്നാല്‍ അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ മാർച്ച് 3 വരെ ആകാശ എയർ നിർത്തിവച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് ഇതുവരെ 36 പുറപ്പെടലുകളും 44 എത്തിച്ചേരലുകളും റദ്ദാക്കി. ബംഗളൂരുവില്‍ ഇതുവരെ 44 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, യാത്രാസമയം വൈകുന്നുണ്ടെങ്കിലും നോർത്ത് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളലേക്കുള്ള സർവീസുകള്‍ നടത്തുന്നുണ്ട്. ന്യൂയോർക്ക്, നെവാർക്ക് വിമാനസർവീസുകളും മുടങ്ങിയില്ല.
യാത്രക്കാരുടെ ആശങ്കകളില്‍ ഇടപെടാനും പരാതികള്‍ പരിഹരിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ സജ്ജീകരിച്ച പാസഞ്ചർ അസിസ്റ്റൻസ് കണ്‍ട്രോള്‍ റൂം സജീവമാണ്.







