
സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് ഇവൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി.
ആനയറ സ്വദേശികളായ രണ്ടുപേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവർക്കാണ് സിക്ക വൈറസ് ബാധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ നാലുപേരുടെ സാമ്പിളുകൾ രണ്ടു സ്വകാര്യ ആശുപത്രികളിൽനിന്നും അയച്ചതാണ്. ഒരെണ്ണം സർവയലൻസിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്.
അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
Third Eye News Live
0