video
play-sharp-fill

ചൂണ്ടയിട്ടു പിടിച്ച മീനാ . സംശയമുണ്ടെങ്കിൽ നോക്കിക്കേ… ഇതാ ഉള്ളിൽ ചൂണ്ട കണ്ടോ: ഏറ്റുമാനൂരിൽ ഹോട്ടലിലെ ഫിഷ്ഫ്രൈ ക്കുള്ളിൽ ചൂണ്ട .

ചൂണ്ടയിട്ടു പിടിച്ച മീനാ . സംശയമുണ്ടെങ്കിൽ നോക്കിക്കേ… ഇതാ ഉള്ളിൽ ചൂണ്ട കണ്ടോ: ഏറ്റുമാനൂരിൽ ഹോട്ടലിലെ ഫിഷ്ഫ്രൈ ക്കുള്ളിൽ ചൂണ്ട .

Spread the love

 

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ :ഫിഷ് ഫ്രൈ കഴിക്കുന്നതിനിടെ കയ്യിൽ കൊണ്ടത് മീൻ മുള്ള് ആണെന്ന് കരുതി പരിശോധിച്ചപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാൾ ഞെട്ടി. അതാ ഫിഷ് ഫ്രൈയുടെ ഉള്ളിൽ ഒരു ചൂണ്ട .

ഏറ്റുമാനൂർ.നഗരത്തിലെ തിരക്കുള്ള ഒരു ഹോട്ടലിൽ ഉച്ചയൂണ് കഴിക്കാൻ എത്തിയ ആൾക്കാണ് ഫിഷ് ഫ്രൈയിൽ നിന്ന് ചൂണ്ട കിട്ടിയത്. ഊണ് കഴിക്കുന്നതിനിടെ കയ്യിൽ അസ്വാഭാവികമായി എന്തോ തട്ടി വേദനിച്ചു. .മീൻമുള്ള് ആണെന്ന കരുതിയാണ് ചികഞ്ഞു നോക്കിയത്. നോക്കിയപ്പോഴാണ് ചൂണ്ട കിട്ടിയത്. .

മീൻ ചൂണ്ടയിട്ട് പിടിച്ചതാണെന്ന് അനുമാനിക്കാം.
കൈയിൽ ചുണ്ട തട്ടിയില്ലായിരുന്നുവെങ്കിൽ തൊണ്ടയിൽ കുടുങ്ങി അപകടം സംഭവിക്കുമായിരുന്നു. മീൻ വൃത്തിയാക്കിയപ്പോഴോ അടുക്കളയിൽ പൊരിച്ചെടുത്തപ്പോഴും ഒന്നും ഈ ചൂണ്ട ശ്രദ്ധയിൽ പെട്ടില്ലല്ലോ എന്നതാണ് അത്ഭുതം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തായാലും ചോറുണ്ണാൻ എത്തിയ ആളുടെ തൊണ്ടയിൽ ചൂണ്ട കുടുങ്ങിയില്ലല്ലോ എന്നോർത്ത് ആശ്വസിക്കാം. ഭക്ഷണം കഴിക്കാൻ എത്തിയ ആൾക്ക് പരാതിയില്ലാത്തതിനാൽ കേസ് ഒന്നുമില്ല . മീൻ നന്നായി വൃത്തിയാക്കിയിരുന്നുവെങ്കിൽ ചൂണ്ട കണ്ടുപിടിക്കാമായിരുന്നു.