Spread the love

കോട്ടയം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡുകളുടെ കോട്ടയം ജില്ലാതല വിതരണം ബുധനാഴ്ച (ജൂൺ 25) നടക്കും.

video
play-sharp-fill

ഉച്ചകഴിഞ്ഞ് രണ്ടിന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന പരിപാടി സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ ആധ്യക്ഷ്യം വഹിക്കും. വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തും.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, ആലപ്പുഴ മേഖലാ എക്്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ, വൈക്കം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ബാഹുലേയൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേശ് ശശിധരൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ്, വൈക്കം ഫിഷറീസ് ഓഫീസർ ബി.എസ്. അഖിൽ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ പി.വി. പുഷ്‌കരൻ, ഡി. ബാബു, എൻ.സി. സുകുമാരൻ, പി.എസ്. സന്തോഷ്, എം.പി. സജീവ്, പ്രവീൺ എന്നിവർ പ്രസംഗിക്കും. വൈക്കം പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ലഹരിക്കെതിരെയുളള ബോധവൽക്കരണ ക്ലാസ് നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group