video
play-sharp-fill

Saturday, May 24, 2025
Homeflashനഖം വെട്ടി വൃത്തിയുള്ള വസ്ത്രം ധരിച്ചവർ മാത്രം ഇനി മീൻ വിറ്റാൽ മതി...! മീൻ കച്ചവടക്കാർക്ക്...

നഖം വെട്ടി വൃത്തിയുള്ള വസ്ത്രം ധരിച്ചവർ മാത്രം ഇനി മീൻ വിറ്റാൽ മതി…! മീൻ കച്ചവടക്കാർക്ക് കർശന നിർദേശവുമായി ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: നഖം വെട്ടി വൃത്തയുള്ള വസ്ത്രം ധരിച്ചവർ മാത്രം ഇനി മീൻ വിറ്റാൽ മതി. കച്ചവടക്കാർക്ക് കർശന നിർദേശവുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി. കച്ചവടെ തുടങ്ങുമുൻപ് കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. അതോടൊപ്പം കച്ചവടത്തിലും, സംസ്‌കരണത്തിലും ഭാഗമാവുന്നവർ അംഗീകൃത ഡോക്ടറെ കണ്ട് പകർച്ചവ്യാധികളോ അതുപോലുള്ള രോഗങ്ങളോ ഇല്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനു പുറമെ ഈ സർട്ടിഫിക്കറ്റ് എല്ലാ വർഷവും പുതുക്കുകയും വേണം.

വ്യത്യസ്ത മീനുകളുണ്ടെങ്കിൽ അവ കൂട്ടിക്കലർത്തരുത്. ഏത് മീനാണോ വിൽക്കുന്നത് അതിന്റെ പേര് പ്രദർശിപ്പിക്കണം. അണുവിമുക്തമായ വെള്ളമായിരിക്കണം വൃത്തിയാക്കാൻ ഉപയോഗിക്കേണ്ടത്. ഫുഡ് ഗ്രേഡുള്ളതും തുരുമ്പിക്കാത്തതുമായ കത്തികൾ ഉപയോഗിക്കണം. കച്ചവടം തുടങ്ങും മുൻപ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണമെന്നും, കൈയുറ ഉപയോഗിക്കുന്നത് നന്നാവുമെന്നും നിർദേശത്തിൽ പറയുന്നു. പാൻപരാഗ്, ച്യൂയിങ് ഗം എന്നിവ ചവയ്ക്കരുത്. പുകവലിയും നിരോധിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീൻ മുറിക്കുന്ന പ്രതലം മരമാണെങ്കിൽ നല്ല ഉറപ്പുണ്ടാവണം. അതിൽ വിള്ളലോ സുഷിരങ്ങളോ പാടില്ല. കൊട്ടകൾ നിലത്തുവെക്കുമ്പോൾ മണ്ണുമായി സമ്ബർക്കം വരാൻ പാടില്ല. ചൂടുവെള്ളം കൊണ്ടോ, 50 പി.പി.എം ക്ലോറിനേറ്റഡ് വെള്ളം കൊണ്ടോ സ്ഥലം വൃത്തിയാക്കണം. പരിധിയിൽ കൂടുതൽ ഫോർമലിൻ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ അധികൃതർ മുന്നോട്ട് വച്ച് നിബന്ധനകളിലുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments