
വാക്കേറ്റവും സംഘർഷവും : മർദ്ദനമേറ്റ് കല്ലില്‍ തല ഇടിച്ച് വീണ മത്സ്യത്തൊഴിലാളി മരിച്ചു
സ്വന്തം ലേഖകൻ
അമ്ബലപ്പുഴ: മര്‍ദനമേറ്റ് കല്ലില്‍ തല ഇടിച്ച് വീണ മത്സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി പൂത്തോപ്പില്‍ കുട്ടപ്പന്റെ മകന് സുനി (51) യാണ് മരിച്ചത്.
വെള്ളി രാത്രി പത്തിന് കുട്ടികളുടെ പാര്‍ക്കിനു സമീപമായിരുന്നു സംഭവം.
സുഹൃത്തുക്കളുമായി വല വലിക്കാനായി എത്തിയ സുനി പാര്‍ക്കിനു സമീപത്ത് മറ്റൊരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്പോള്‍ തോട്ടപ്പള്ളി സ്വദേശിയായ ഗോകുല്‍ (27) സുനിയെ അസഭ്യം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളെ വ്യക്തമാകാതിരുന്നതിനെതുടര്ന്ന് സുനി ഇവര്‍ക്കു സമീപമെത്തി. തുടര്‍ന്ന് സുനിയും ഗോകുലുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ഗോകുല്‍ തള്ളിയതിനെ തുടര്‍ന്ന് കല്ലില്‍ തലയിടിച്ചു വീണ സുനി ബോധരഹിതനായി.
ബഹളം കേട്ട് എത്തിയ സുഹൃത്തുക്കള്‍ സുനിയെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ അമ്ബലപ്പുഴ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി സുനിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തലയ്ക്കുപിന്നിലേറ്റ ക്ഷതം മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം.
സുനിയെ മര്‍ദ്ദിച്ച അരയന്പറമ്ബില് ഗോകുലിനെതിരേ മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഭാര്യ: രജിമോള്. മക്കള്‍: സുകന്യ, സരുണ്‍. മരുമകന്: ജിനു