Thursday, April 23, 2026

വല വിരിക്കുന്നതിനിടെ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ് ആർപ്പൂക്കര സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി ; തിരച്ചിൽ ആരംഭിച്ച് ഫയർ ഫോഴ്സ്

Spread the love

കോട്ടയം : മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി.

video
play-sharp-fill

ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാറിനെയാണ് (43) കാണാതായത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

പുത്തൻ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിയ്ക്കൽ ജോലി നടക്കുമ്പോൾ സുനിൽ വള്ളത്തിൽ നിന്നും കായലിലേക്ക് വീഴുകയായിരുന്നു. സമീപവാസിയായ ചക്രപുരയ്ക്കൽ ജോഷിയും മത്സ്യബന്ധനത്തിന് ഒപ്പം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല.

ഏഴുമണിയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.