കോഴിക്കോട് : വെള്ളയിൽ കടൽക്ഷോഭത്തെ തുടർന്ന് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്.
മത്സ്യബന്ധനത്തിന് പോയ ശേഷം ചെറിയ വള്ളത്തിൽ നിന്ന് മീൻ വലിയ വള്ളത്തിലേക്ക് മാറ്റുന്നതിനിടെ കടൽക്ഷോഭത്തിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.രണ്ടു പേർ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു, ഇതിൽ ഒരാളെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചുള്ളൂ.
ഒരാൾ മരണപ്പെട്ടു, കുഞ്ഞാലി മരക്കാർ എന്ന വള്ളത്തിലുണ്ടായിരുന്ന ഹംസയാണ് മരണപ്പെട്ടത്. ഇയാളുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group