video
play-sharp-fill
മീനും, പൂവും പാലും…! രാത്രിയിൽ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന അപകടം.; ഡ്രൈവർമാർ മദ്യലഹരിയിൽ ഹൈവേയിൽ ഒളിഞ്ഞിരിക്കുന്നത് വൻ ദുരന്തം

മീനും, പൂവും പാലും…! രാത്രിയിൽ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന അപകടം.; ഡ്രൈവർമാർ മദ്യലഹരിയിൽ ഹൈവേയിൽ ഒളിഞ്ഞിരിക്കുന്നത് വൻ ദുരന്തം

സ്വന്തം ലേഖകൻ

കൊച്ചി: രാത്രിയിൽ അതിർത്തി കടന്ന് ഹൈവേകളിലൂടെ അതിവേഗം മരണവുമായി എത്തുന്നതിൽ മീനും, പൂവും, പാലും..! മീനും പൂവും പാലുമായി ഹൈവേകളിലുടെ പായുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. കൃത്യസമയത്ത് മാർക്കറ്റുകളിൽ എത്തിക്കേണ്ടതാണ് ഈ സാധനങ്ങളെല്ലാം പറഞ്ഞ സമയത്ത് ഇതെല്ലാം എത്തിക്കുന്നതിനായുള്ള നെട്ടോട്ടത്തിനിടെയാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്.

തമിഴ്‌നാട്ടിൽ നിന്നും രാത്രിയിൽ എത്തുന്ന പ്രധാന സാധനങ്ങളാണ് പാലും, മീനും, പൂവും. ഈ മൂന്നു സാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ ഓടുന്നത് രാത്രി 11 നും നാലിനും ഇടയിലുള്ള സമയത്താവും. മീൻ വണ്ടികൾ കിലോമീറ്ററുകൾക്കുള്ളിൽ മൂന്നും നാലും മാർക്കറ്റുകളിൽ കയറിയിറങ്ങി മീൻ എത്തിക്കണം. റോഡിൽ അൽപം വൈകിയാൽ മീൻ ചീഞ്ഞു പോകും. ഇത് ഒഴിവാക്കാനാണ് അതിവേഗം ആക്‌സിലേറ്ററിൽ കാൽ അമർത്തി ഡ്രൈവർമാർ പായുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിൽ നിന്നും സ്വകാര്യ കമ്പനികളും, മിൽമയും പാൽ എത്തിക്കുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പാൽ നിർദേശിച്ച സ്ഥലത്ത് എത്തിച്ചെങ്കിൽ മാത്രമേ പിരിയാതെ ഇരിക്കൂ. ഇത് ഒഴിക്കാനാണ് അതിവേഗം പായുന്നത്. ഇത് കൂടാതെയാണ് പൂവുമായുള്ള നെട്ടോട്ടം. ക്ഷേത്ര നട തുറക്കും മുൻപ് പൂവ് എത്തിക്കുന്നതാണ് കീഴ് വഴക്കം. ഇത് പലപ്പോഴും പുലർച്ചെ മൂന്നു മണിയ്ക്കും നാലുമണിയ്ക്കും ആയിരിക്കും.

ഈ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ മദ്യലഹരിയിൽ മുങ്ങിയാണ് വണ്ടിയോടിക്കുന്നത് . രാത്രിയിൽ പലപ്പോഴും ലഹരി പിടികൂടാൻ മോട്ടോർ വാഹന വകുപ്പോ, എക്സൈസോ പരിശോധന നടത്താറില്ല. പരിശോധന നടത്തിയാലും ഈ ഗ്രേഡിലുള്ള വാഹനങ്ങൾ വിട്ടു കളയുകയാണ് പതിവ്. ഈ വാഹനങ്ങളിലെ ഡ്രൈവർമാർ കഞ്ചാവും, മുറുക്കിയ ലഹരിയും, സിഗരറ്റും മദ്യവും ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇത്തരത്തിൽ ലഹരിയിൽ മുങ്ങുന്ന ഡ്രൈവർമാരാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.