play-sharp-fill
കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച ചുമതലയേൽക്കും

കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച ചുമതലയേൽക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ശനിയാഴ്ച സ്ഥാനമേൽക്കും. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ബി.ജെ.പി പാർട്ടി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിലാണ് കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.


രാവിലെ ഒൻപതരക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കെ.സുരേന്ദ്രന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകും. ഇതിന് ശേഷം ബിജെപി ആസ്ഥാനത്തേക്ക് റോഡ് ഷോയുമുണ്ടാകും.മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങുകളിൽ പങ്കെടുക്കും. മൂന്നരമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാർട്ടി ആസ്ഥാനത്തത്തിയാണ്
അധ്യക്ഷനായി ചുമതല ഏൽക്കുന്നത്. ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തുന്ന സംസ്ഥാന അധ്യക്ഷനെ സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തിൽ എംജി റോഡിലൂടെ പി.എം.ജി ജംഗ്ഷൻ വഴി ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് ആനയിക്കും.