Thursday, April 23, 2026

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ട് മുതൽ 10 വരെ, ക്രിസ്മസിനും ന്യൂയറിനും രാത്രി 11.55 മുതൽ 12.30 വരെ ;ഉത്തരവിറക്കി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group