വെടിയുണ്ടകൾക്കും പെൺകുട്ടികളെ രക്ഷിക്കാൻ സാധിക്കുന്നില്ല: വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടിൽ കയറി എട്ടാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി രക്ഷപെട്ടു: പെൺകുട്ടികൾക്ക് കേരളത്തിൽ രക്ഷയില്ലാതെയായി
ക്രൈം ഡെസ്‌ക്
കോട്ടയം: ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം, പെട്രോൾ ഒഴിച്ച് തീ കൊളുത്തി കത്തിച്ച കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ച ദിവസം തന്നെ കോട്ടയത്തെ ഞെട്ടിച്ച് വീടിനുിള്ളിൽ അതിക്രമിച്ച് കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. വെള്ളം ചോദിച്ചെത്തിയ ശേഷം, സഹോദരന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ചാണ് വീടിനുള്ളിൽ കയറിയ പ്രതി പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടിലെ വീട്ടിൽ എത്തിയ പ്രതി, പെൺകുട്ടിയോട് വെള്ളം ചോദിച്ചു. പെൺകുട്ടി വെള്ളവുമായി എത്തിയതോടെ പ്രതി വെള്ളം തരാനായി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടി ആദ്യം ഇതിനു തയ്യാറായില്ല. തുടർന്നാണ് പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണ് താൻ എന്ന് പെൺകുട്ടിയോട് യുവാവ് വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പെൺകുട്ടി യുവാവിന് വീടിനുള്ളിൽ കയറാൻ വാതിൽ തുറന്ന് കൊടുക്കുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ കയറിയ പ്രതി പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടി നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങി ഓടിരക്ഷപെടുകയായിരുന്നു. തുടർന്ന് ഇയാൾക്കായി പൊലീസ് വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തി. എന്നാൽ, ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.