കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു ;  3 പേർക്ക് പൊള്ളലേറ്റു

കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു ; 3 പേർക്ക് പൊള്ളലേറ്റു

സ്വന്തം ലേഖകൻ

ആലപ്പുഴ: ചുനക്കര ഉത്സവത്തിന്റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു.

കെട്ടുകാളയുടെ മുകളിലുണ്ടായിരുന്ന 3 പേർക്കു പൊള്ളലേറ്റു. സാരമായ പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ സ്വർണത്തിടമ്പ് കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group