Spread the love

മലപ്പുറം : മലപ്പുറം കോട്ടക്കലില്‍ വൻ തീപിടുത്തം.  സംഭവത്തിൽ വ്യാപാര സ്ഥാപനം കത്തിനശിച്ചു. നാല് യൂണിറ്റ് അഗ്നിരക്ഷാ സേനകള്‍ സംഭവ സ്ഥലത്ത് എത്തിച്ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

video
play-sharp-fill

പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കല്‍ നഗരമധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിക്കുന്നത്. 200 രൂപക്ക് വൻ ആദായവില്‍പന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്.

സ്ഥാപനത്തിനകത്തുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. അപകട കാരണം ഷോർട്ട് സെർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group