ആരോഗ്യം, ഭക്ഷണം, എൻജിനീയറിങ്, കണ്‍സ്ട്രക്ഷൻ, ഐടി തുടങ്ങി 30 ലേറെ മേഖലകളിൽ ഫിൻലാൻഡ് ജോലിക്കാരെ തേടുന്നു: അടിസ്ഥാന മാസ ശമ്പളം 1,61,980 രൂപ, ശരാശരി ശമ്പളം മൂന്നര ലക്ഷത്തിലേറെ
സ്വന്തം ലേഖകൻ
രാജ്യത്തെ പൗരന്മാർ തൊഴിലെടുക്കാൻ വിമൂഖത കാണിക്കുന്നതിനാല്‍ ഫിൻലാന്റില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാൻ കൂടുതല്‍ തൊഴിലാളികളെ തേടുകയാണ് രാജ്യം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന രാജ്യം കൂടിയാണ് ഫിൻലാന്റ്. ഇവിടെ ഒരു തൊഴിലാളിയുടെ അടിസ്ഥാന മാസശമ്ബളം 1800 യൂറോയാണ്. അതായത് 1,61,890 രൂപ. ശരാശരി സാലറി 4250 യൂറോയും. 3,82,453 രൂപ
നിലവില്‍ ആരോഗ്യം, ഭക്ഷണം, എൻജിനീയറിങ്, കണ്‍സ്ട്രക്ഷൻ, ഐടി തുടങ്ങി 30 ലേറെ മേഖലകളിലേക്കാണ് രാജ്യം ജോലിക്കാരെ തേടുന്നത്. ഇത് വലിയൊരു സാധ്യതയാണ് അന്താരാഷ്ട്ര തൊഴിലന്വേഷകർക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. മികച്ച സാലറി പാക്കേജിനൊപ്പം ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളികള്‍ക്ക് രാഷ്ട്രം ഉറപ്പുനല്‍കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും കാലങ്ങളില്‍ വിസ ഇളവ് പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ പറയുന്നു. നിലവില്‍ മറ്റു രാജ്യങ്ങളില്‍ വിസാ നിയന്ത്രണം ഏർപ്പെടുത്തുമ്ബൊഴും ഫിൻലാൻഡില്‍ വിസ ലഭിക്കാൻ എളുപ്പമാണ്. ഇവിടെ ഉപരിപഠനത്തിന് എത്തുന്നവർക്ക് ആഴ്ചയില്‍ 30 മണിക്കൂർ വരെ ജോലി ചെയ്യുന്നത് അനുവദനീയമാണ്. ഒപ്പം ഉപരിപഠനം പൂർത്തിയായാല്‍ വിസ കാലാവധി രണ്ടു വർഷം വരെ നീട്ടുകയും ചെയ്യാം.