video
play-sharp-fill
സിനിമാക്കാരോട് സർക്കാരിന്റെ കൊടും ചതി: ജി.എസ്.ടിയ്ക്ക് പിന്നാലെ വിനോദ നികുതിയും; അഞ്ച് മുതൽ എട്ട് ശതമാനം വിനോദ നികുതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴിയും

സിനിമാക്കാരോട് സർക്കാരിന്റെ കൊടും ചതി: ജി.എസ്.ടിയ്ക്ക് പിന്നാലെ വിനോദ നികുതിയും; അഞ്ച് മുതൽ എട്ട് ശതമാനം വിനോദ നികുതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴിയും

സ്വന്തം ലേഖകൻ
കോട്ടയം:  സിനിമാക്കാരോട് സർക്കാരിന്റെ കൊടും ചതി. ജിഎസ്ടി വന്നപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ നീക്കത്തിൽ വിറച്ച് തീയറ്ററുകൾ.  സിനിമ ടിക്കറ്റുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾക്ക് വിനോദ നികുതി ഈടാക്കാനാണ് ഇപ്പോൾ ഉത്തരവ് നൽകിയിരിക്കുന്നത്. നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി ഈടാക്കാനാണ് സർക്കാർ തീരുമാനം.സെപ്റ്റംബർ ഒന്നു മുതലാണ് ഉത്തരവ് നിലവിൽ വരിക. ഇ-ടിക്കറ്റിംഗ് നിലവിൽ വരുന്നത് വരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒടുക്കണം.
ചരക്കു സേവന നികുതി നിലവിൽ വന്ന 2017 ജൂലൈ മുതൽ തദ്ദേശ സ്ഥാപനങ്ങൾ വിനോദ നികുതി ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വിനോദ നികുതി പിരിക്കാൻ അവകാശം നൽകുന്ന കേരള ലോക്കൽ അതോറിറ്റീസ് എന്റർടെയ്മെന്റ് ടാക്സ് ആക്ട് സെക്ഷൻ 3 റദ്ദാക്കിയിരുന്നില്ല. സിനിമാടിക്കറ്റിൽ ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് ഇരുപത്തെട്ടിൽനിന്ന് പതിനെട്ടിലേക്ക് കുറച്ച സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനാണ് സിനിമ ടിക്കറ്റിന്മേൽ വിനോദനികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള വ്യവസ്ഥകൾ 2019ലെ കേരള ധനകാര്യബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
 ജിഎസ്ടിക്ക് പുറമേയാണ് വിനോദ നികുതി ഏർപ്പെടുത്തിയത്. സെപ്റ്റംബർ ഒന്ന് മുതലാണ് നികുതി ഏർപ്പെടുത്തി തുടങ്ങുക.
നൂറ് രൂപയിൽ കുറവുള്ള സിനിമാ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും, നൂറ് രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവുമാണ് നികുതി. ഇ ടിക്കറ്റിംഗ് നിലവിൽ വരുന്നത് വരെ ടിക്കറ്റുകൾ തദ്ദേശ സ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ ചെയ്യേണ്ടതല്ല. എന്നാൽ ഇതിന് പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ അനുസൃതമായി അടുത്ത മാസം പിരിച്ച നികുതി തദ്ദേശസ്വയംവര സ്ഥാപത്തിൽ ഒടുക്കണം.
സിനിമാ സംഘടനയുമായി നടത്തിയ ചർച്ചയിലും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും നേരത്തെ ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്യയതാണ് തദ്ദേശ സ്വയംഭരണ ഉത്തരവ് ഇറക്കിയത്.