ഷെയ്ൻ നിഗത്തിന്റെ വിലക്ക് : അമ്മയും ഫെഫ്ക്കയും യോഗം ചേർന്നു സിനിമ ചിത്രീകരണം പൂർത്തിയാക്കാനുള്ള ഡേറ്റ് ചാർട്ട് ചെയ്ത് ഫെഫ്കയ്ക്ക് നൽകി സംവിധാകൻ ശരത്ത്
സ്വന്തം ലേഖകൻ
കൊച്ചി: ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ വിഷയം ചർച്ച ചെയ്യുന്നതിന് അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികൾ യോഗം ചേർന്നു. ഷെയ്നും വെയിൽ സംവിധായകൻ ശരത് മേനോനും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ചിത്രം പൂർത്തിയാക്കുമെന്നും ശരത് പറഞ്ഞു. സിനിമ ചിത്രീകരണം പൂർത്തിയാക്കാനുള്ള ഡേറ്റ് ചാർട്ട് ചെയ്ത് ഫെഫ്കയ്ക്ക് നൽകിയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ വിഷയത്തിൽ ഇനിയും ചർച്ചകൾ ആവശ്യമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. നിർമാതാക്കൾ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യുന്നതിന് അമ്മ എക്സിക്യൂട്ടീവ് ഉടൻ തന്നെ യോഗം ചേരുമെന്നും ആ യോഗത്തിൽ പങ്കെടുക്കാൻ ഷെയ്ൻ നിഗത്തോട് നിർദേശിച്ചിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചു.
Third Eye News Live
0