സ്വന്തം ലേഖകൻ
കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച താരത്തിന് വിടചൊല്ലി കൂട്ടുകാരും നാട്ടുകാരും. ഗോകുലം എഫ്സി ഫുട്‌ബോള്‍ താരം ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് ആകസ്മികമായി മരിച്ചത്.19 വയസ്സ് ആയിരുന്നു. കോളേജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ പരിശീലനത്തിനിടെ ഗൗരി അവശനിലയിലാവുക ആയിരുന്നു.
കാഴ്ച കുറയുന്നതായി പറഞ്ഞതോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മണ്ണഞ്ചേരി പഞ്ചായത്ത് മുന്‍ അംഗം സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. വ്യാഴാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയതിന് പിന്നാലെയാണ് ഗൗരിക്ക് അസ്വസ്ഥത ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളോടൊപ്പം പരിശീലനം നടത്തുമ്ബോള്‍ അസ്വാസ്ഥ്യമുണ്ടായതിനാല്‍ മൈതാനത്തിനു പുറത്തിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കാഴ്ച കുറയുന്നതായി ഗൗരി സഹപാഠികളോടു പറഞ്ഞു. ക്ഷീണം കൂടിയതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. സഹോദരന്‍: നിരഞ്ജന്‍.