തൊണ്ണൂറുകളിലെ തിരക്കേറിയ നായികയായിരുന്ന ജൂഹി ചൗളക്ക് ആസ്തി 4600 കോടി; സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും സ്ഥാനം; 850 കോടി രൂപയുടെ ആസ്തിയോടെ ഐശ്വര്യ റായ് തൊട്ടുപിന്നിൽ; മൂന്നാം സ്ഥാനം പ്രിയങ്ക ചോപ്ര പിടിച്ചെടുത്തപ്പോൾ ആലിയയും ദീപികയും തൊട്ടുപിന്നിൽ
നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത താരമാണ് ജൂഹി ചൗള. ഒരുകാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായിരുന്ന ജൂഹി ഒരു ഹിറ്റ് ചിത്രം സമ്മാനിച്ചിട്ട് വര്‍ഷങ്ങളായി. എങ്കിലും താരത്തിന്റെ ഇപ്പോഴത്തെ ആസ്തി 4600 കോടി രൂപയാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരുടെ ലിസ്റ്റില്‍ ഒന്നാമതാണ് നടി ജൂഹി ചൗള. ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ജൂഹി മുന്നില്‍ നില്‍ക്കുന്നത്. സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും ജൂഹി ചൗള ഇടംനേടിയിട്ടുണ്ട്. 4600 കോടിയുടെ ആസ്തിയാണ് ജൂഹി ചൗളയ്ക്കുള്ളത്.
ഐശ്വര്യ റായ്ക്ക് 850 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. 650 കോടിയുള്ള പ്രിയങ്ക ചോപ്ര മൂന്നാമതാണ്. ആലിയ ഭട്ടും ദീപിക പദുക്കോണും സമ്പന്നയായ നടിമാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ട്. ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ബിസിനസ്സ് നിക്ഷേപങ്ങളില്‍ നിന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ജൂഹി ചൗള. ഐപിഎല്ലിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമയുമാണ് നടി. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമാണ്. കോടീശ്വരനായ ഭര്‍ത്താവുമായി സംയുക്തമായി മറ്റ് ബിസിനസുകളില്‍ നിക്ഷേപമുള്ളതായാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജൂഹി ചൗള.
മിസ് ഇന്ത്യ പട്ടം നേടിയാണ് ജൂഹി ബോളിവുഡിലെത്തുന്നത്. അധികം വൈകാതെ തന്നെ ജൂഹി ചൗള സൂപ്പര്‍ നായികയായി മാറുകയായിരുന്നു. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ജൂഹി. ഹരികൃഷ്ണന്‍സിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ജൂഹി.