play-sharp-fill
നാല്പതടിയോളം ആഴമുള്ള കിണറ്റിൽ വീണയാളെ അഗ്നി ശമനസേന രക്ഷപെടുത്തി

നാല്പതടിയോളം ആഴമുള്ള കിണറ്റിൽ വീണയാളെ അഗ്നി ശമനസേന രക്ഷപെടുത്തി

സ്വന്തം ലേഖകൻ
തിരുവല്ല: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്‌ക്കനെ അഗ്‌നിശമന സേന രക്ഷപെടുത്തി. കരിമ്പനയ്ക്കൽ ജോസഫ് ഫിലിപ്പോസ് (46) നെയാണ് രക്ഷപെടുത്തിയത്. ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

വെള്ളം കോരുന്നതിനിടെ നാൽപ്പതടിയോളം ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ജോസഫിന്റെ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാവ് മോട്ടോറിന്റെ പൈപ്പിൽ ഇയാളെ താങ്ങി നിർത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം വല ഉപയോഗിച്ച് ജോസഫിനെ പുറത്തെത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.ബി വേണുക്കുട്ടൻ, അഡീഷണൽ സ്റ്റേഷൻ ഓഫീസർ പോൾസൺ ജോസഫ്, ലീഡിങ്ങ് ഫയർമാൻ കലാനാഥൻ, ഫയർമാന്മാരായ ശ്രീനിവാസൻ , ശ്രീകാന്ത്, അനു ആർ നായർ, റെജി ജോസ്, വിനീത്, ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.