
വർക്കല: വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റില്‍ വീണു മരിച്ചു. ശനിയാഴ്ച രാവിലെ 11. 30ന് ആയിരുന്നു സംഭവം.
പനയറ തച്ചോട് സ്വദേശി വിനില്‍ ആണ് മരിച്ചത്. വീടിനു സമീപത്തെ കിണറ്റിലാണ് വിനില്‍ വീണത്. വിവരം അറിഞ്ഞ് അഗ്നി സുരക്ഷാ സേനാംഗങ്ങള്‍ എത്തി പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


