
കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേന നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. ഡിജിറ്റല്‍ ഇല്ലസ്ട്രേഷന്‍ ആന്‍ഡ് ഇമേജ് എഡിറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി ആന്‍ഡ് എം.എസ്. ഓഫീസ്)എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണുള്ളത്.
എസ്.എസ്.എല്‍.സി. വിജയിച്ച പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര്‍ ജാതിയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവയും അപേക്ഷയും സഹിതം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


