video
play-sharp-fill
ഫേസ്ബുക്കിൽ യതീഷ് ചന്ദ്രയെ അപമാനിച്ച് പോസ്റ്റിട്ട യുവമോർച്ച നേതാവ് അറസ്റ്റിൽ

ഫേസ്ബുക്കിൽ യതീഷ് ചന്ദ്രയെ അപമാനിച്ച് പോസ്റ്റിട്ട യുവമോർച്ച നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം : സർക്കാരിനേയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയേയും അപമാനിക്കുകയും, അസഭ്യം പറയുകയും ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവമോർച്ച സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി തൊണ്ടിപറമ്പിൽ വീട്ടിൽ അജി തോമസിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കമ്മീഷണർ നടത്തിയ സുരക്ഷാ ഇടപെടലുകളെ തുടർന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ അപമാനവും, വ്യാജപ്രചരണവും തുടങ്ങിയത്. സൈബർസെൽ ശക്തമായ നിരീക്ഷണവും, അന്വേഷണവും നടത്തിയാണ് പ്രതിയെ കുടുക്കിയത്. അപവാദം പ്രചരിപ്പിച്ച 15 പേർ സൈബർസെൽ നിരീക്ഷണത്തിലാണ്.