video
play-sharp-fill

മാതാപിതാക്കൾ തമ്മിൽ മദ്യപാനത്തിനിടെ വഴക്ക് ; ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ പുറത്തേക്കെറിഞ്ഞു ; ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ

മാതാപിതാക്കൾ തമ്മിൽ മദ്യപാനത്തിനിടെ വഴക്ക് ; ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ പുറത്തേക്കെറിഞ്ഞു ; ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ദമ്പതിമാർ തമ്മിലുണ്ടായ തർക്കം മൂത്ത് ഒന്നരവയസ്സുകാരിയായ മകളെ പിതാവ് പുറത്തേക്കെറിഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്നു മദ്യപിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നു.

ഈ സമയം അടുത്തേക്കു വന്ന ഒന്നരവയസ്സുകാരിയായ മകളെ മുരുകൻ വീടിനു പുറത്തേക്കെറിയുകയായിരുന്നു. സംഭവത്തിൽ ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കുഞ്ഞിന്റെ അച്ഛൻ മുരുകൻ (35), അമ്മ മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസമയം സ്ഥലത്തുണ്ടായിരുന്ന അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അയൽവാസികളുടെ മൊഴിയെടുത്തശേഷം ഇരുവരുടെയും പേരിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.