play-sharp-fill
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു;  ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു; ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കനത്ത തിരയടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെത്തുടര്‍ന്നുള്ള അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. വള്ളം മറി‌ഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്.

അതീവ ഗുരുതരമായ നിലയില്‍ അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പുതുക്കുറിച്ചി, സ്വദേശിയായ ആന്റണിയുടെ ഉടമസത്ഥയിലുള്ളതാണ് വള്ളം.