video
play-sharp-fill

അവൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകി, എന്നിട്ടും തനിക്ക് ഇഷ്ടമില്ലാത്ത യുവാവിനെ പ്രണയിച്ചു; 16കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

അവൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകി, എന്നിട്ടും തനിക്ക് ഇഷ്ടമില്ലാത്ത യുവാവിനെ പ്രണയിച്ചു; 16കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്

Spread the love

ഹൈദരാബാദ്: തനിക്ക് ഇഷ്ടമല്ലാത്ത യുവാവിനെ പ്രണയിച്ചതിന് പിതാവ് 16 വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ വരപ്രസാദാണ് മകൾ നികിതശ്രീയെ കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ വിവരം ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു . ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് വരപ്രസാദ് നികിതയെ കൊലപ്പെടുത്തിയത്. മകൾ ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും തനിക്ക് ഇഷ്ടമില്ലാത്ത ബന്ധം തുടർന്നതിനാലാണ് ഇയാൾ മകളെ കൊലപ്പെടുത്തിയത്.

13 വർഷങ്ങൾക്ക് മുമ്പ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുമ്പ് മൂത്തമകളും ഇയാളുടെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണ് നികിതയെ കൊലപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് വരപ്രസാദ് പൊലീസിൽ മൊഴി നൽകി. വരപ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group