ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് തിർത്തി (36) യാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വിശുദ്ധ ആത്മാക്കളുടെ ദിനമായിരുന്നു. ഈ ദിനത്തിൽ പ്രാർത്ഥനകൾക്ക് ശേഷം രാത്രിയിൽ വിശ്രമത്തിലായിരുന്നു മുകേഷ്. ഇതിനിടെ രാത്രിയിൽ ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തുടർന്ന് അത്മാക്കൾക്കൊപ്പം പോകുന്നതായി ആത്മഹത്യാ കുറിപ്പും തയ്യാറാക്കി വച്ചു. തുടർന്ന് തുരുത്തി പള്ളിയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ ജീവനൊടുക്കുകയായിരുന്നു. വൈദികൻ ട്രെയിനിനു മുന്നിൽ ചാടുന്നത് കണ്ടതായി എൻജിൻ ഡ്രൈവർ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ മൊഴി നൽകിയിട്ടുണ്ട്. ചങ്ങനാശേരി എസ് ഐ എം.ജെ അഭിലാഷിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.