
ഇന്ദ്രജ് ദേവാണ് താരം ….! മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തില്‍ മണ്ണില്‍ പൊന്നുവിളയിച്ച് ഏഴ് വയസുകാരനായ കുട്ടികര്‍ഷകന്‍
സ്വന്തം ലേഖകന്‍
കൊല്ലം: തന്റെ സമപ്രായക്കാരായവര്‍ മണ്ണപ്പം ചുട്ടുകളിക്കുമ്പോഴാണ് ഏഴുവയസുകാരനായ ഇന്ദ്രജ് ദേവ് മണ്ണില്‍ പൊന്ന് വിളയിച്ചത്. പാരിപ്പള്ളിയിലെ ഇന്ദ്രജിന്റെ വീട്ടിലെത്തിയാല്‍ മനസിലാകും ഇന്ദ്രജ് കുട്ടികര്‍ഷനല്ല മറിച്ച് മികച്ച ഒരു കര്‍ഷകന്‍ ആണെന്ന്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി കരിമ്പാലൂര്‍ റാണി ഭവനില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വിനോദ് ബാബുവിന്റെയും റാണിയുടെയും മകനാണ് പാരിപ്പള്ളി ഗവ. എല്‍.പി.എസിലെ വിദ്യാര്‍ത്ഥിയായ കുട്ടിക്കര്‍ഷകന്‍ ഇന്ദ്രജ് ദേവ് (7) ആണ് തന്റെ കൃഷിയിടത്തില്‍ പൊന്നുവിളയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരമ്പര്യമായി കൃഷിക്കാരാണ് ഇന്ദ്രജിന്റെ കുടുംബം. ആ പാരമ്പര്യത്തില്‍ നിന്നാണ് ഇന്ദ്രജിന്റെയും തുടക്കം. പൊള്ളുന്ന വെയിലൊന്നും ആ കുട്ടിക്കര്‍ഷകന് പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ആദ്യം വെയിലത്തുള്ള പണിയെടുപ്പ് വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ വഴക്കുപറഞ്ഞിട്ടും അവന്‍ പണിസ്ഥലത്ത് നിന്ന് പോകാന്‍ തയ്യാറായില്ല. പിന്നീടാണ് വീടിനടുത്ത് ഒന്നര സെന്റ് സ്ഥലം അവന് കൃഷി ചെയ്യാനായി വീട്ടുകാര്‍ ഒരുക്കി നല്‍കുകയായിരുന്നു.
പൂക്കളും കായ്കളും പറിച്ചുനടക്കേണ്ട പ്രായത്തില്‍ ഇന്ദ്രജ് സ്വന്തമായി കൃഷി ചെയ്യാന്‍ തുടങ്ങി. മുത്തച്ഛന്റെ മരണത്തോടെ കൃഷിക്കാര്യത്തില്‍ അച്ഛനും അമ്മയും ഇന്ദ്രജിനെ സഹായിക്കാനെത്തി. വെണ്ടയും തക്കാളിയും വഴുതനയുമടക്കം നാനാവിധ കൃഷികളും ഇന്ദ്രജിന്റെ കൃഷിത്തോട്ടത്തില്‍ വിളഞ്ഞു.
കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാന്‍ പോകുന്നതിലും ഇന്ദ്രജിന് ഇഷ്ടം കൃഷിത്തോട്ടത്തില്‍ ചെലവഴിക്കാനാണ്. ചെടികളോടാണ് കൂട്ട്. അനുജന്‍ നാലുവയസുകാരനായ ഇന്ദ്രകാന്തും ഇടയ്ക്ക് ഇന്ദ്രജിന് ഒപ്പമുണ്ടാകും.
ഈ വര്‍ഷത്തെ മികച്ച കുട്ടിക്കര്‍ഷകനുള്ള ജില്ലാതല പുരസ്‌കാരത്തിന്റെ മൂന്നാം സ്ഥാനമാണ് ഈ കൊച്ചുമിടുക്കന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
വീടിന് പിന്നിലെ ഇന്ദ്രജ് ദേവിന്റെ കൃഷിയിടത്തില്‍ ഇപ്പോള്‍ വെണ്ടയും വഴുതനയും ചീരയും തക്കാളിയും പടവലും മത്തനും കോളിഫ്‌ളവറുമൊക്കെ ഗ്രോ ബാഗുകളില്‍ വളര്‍ന്നുനില്‍ക്കുന്നു.തന്റെ വീട്ടിലെത്തുന്ന അതിഥികളെ ഇന്ദ്രജ് ദേവ് കൃഷിത്തോട്ടത്തിലേയ്ക്ക് ക്ഷണിക്കുക മാത്രമല്ല, അവര്‍ തിരികെ പോകുമ്പോള്‍ സമ്മാനമായി വെണ്ടയും പയറും തക്കാളിയുമൊക്കെ പൊതിഞ്ഞുനല്‍കുകയും ചെയ്യും.